ഹരിപ്പാട്: ചിങ്ങോലി യുവജന സമാജം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ 60-ാം ചരമ വാർഷികവുമായി ബന്ധപ്പെട്ട് നെഹ്‌റു സ്മൃതി സംഗമം നടത്തി. രിപാടികളുടെ ഉദ്ഘാടനം അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരകസമിതി ഭരണസമിതി അംഗം മുഞ്ഞിനാട്ട് രാമചന്ദ്രൻ നിർവഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി എം.എ.കലാം അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അനീഷ്‌ എസ് ചേപ്പാട്, അരവിന്ദൻ പെലത്ത്,ടി. ചന്ദ്രൻ, മുരളീധരൻ പിള്ള, പരമേശ്വരൻ പിള്ള, ശ്രീകുമാർ എന്നിവർ സംസാരിച്ചു.