ആലപ്പുഴ: സംസ്ഥാന ന്യൂന പക്ഷ ക്ഷേമ വകുപ്പിന് കീഴിൽ സൗജന്യ പി. എസ്. സി പരീക്ഷ പരിശീലന ബാച്ചിലേക്കു അപേക്ഷ ക്ഷണിച്ചു. ആലപ്പുഴ ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ ജൂലായിലാണ് പരിശീലനം ആരംഭിക്കുന്നത്. പരീക്ഷയുടെ അടിസ്ഥാനത്തിലണ് പ്രവേശനം. തിങ്കൾ മുതൽ വെള്ളിവരെയുള്ള റെഗുലർ ബാച്ചും ശനി,ഞായർ ദിവസങ്ങളിൽ ഹോളിഡേ ബാച്ചുമാണ് ക്രമീകരിച്ചിരിക്കുന്നത്. ആറു മാസമാണ് പരിശീലന കാലാവധി. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 20. ഉദ്യോഗാർത്ഥികൾ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട 18 വയസ് തികഞ്ഞവരും എസ്.എസ്.എൽ.സി യോ ഉയർന്ന യോഗ്യതയോ ഉള്ളവരുമായിരിക്കണം. വ്യക്തിഗത വിവരങ്ങൾ, രണ്ടു പാസപ്പോർട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സിർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സഹിതം നേരിട്ട് അപേക്ഷ സമർപ്പിക്കണം.
അപേക്ഷ ഫോറം പരിശീലന കേന്ദ്രത്തിൽ ലഭിക്കും. ഫോൺ: 8157869282, 9495093930, 0477-2252869.