ആലപ്പുഴ: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്, ജില്ല ഓഫീസിൽ അംഗങ്ങളായവരുടെ മക്കളിൽ 2024- 2025 അദ്ധ്യയനവർഷത്തിൽ എൽ.കെ.ജി, ഒന്നാം ക്ലാസിൽ പുതുതായി അഡ്മിഷൻ നേടിയ കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിന് പ്രത്യേക ധനസഹായം നൽകുന്നു. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, അഡ്മിഷൻ നേടുന്ന സ്‌കൂളിൽ നിന്ന് ലഭ്യമാക്കിയ സാക്ഷ്യപത്രം, അംഗത്തിന്റെ ക്ഷേമനിധി ഐഡി കാർഡിന്റെ കോപ്പി, മുഴുവൻ അടവുരേഖകളുടേയും കോപ്പി, അംഗത്തിന്റെ ആധാർ കോപ്പി, അംഗത്തിന്റെ ബാങ്ക് പാസ് ബുക്കിന്റെ (സിംഗിൾ അക്കൗണ്ട്) കോപ്പി, റേഷൻ കാർഡിന്റെ കോപ്പി എന്നിവ സഹിതം ജൂൺ 10 വരെ അപേക്ഷിക്കാം. ഫോൺ: 0477 2241455.