അമ്പലപ്പുഴ: കുടിവെള്ളം മുടങ്ങി ദുരിതത്തിലായി നൂറോളം കുടുംബങ്ങൾ. പുന്നപ്ര തെക്ക് പഞ്ചായത്ത് നാലാം വാർഡ് അറവുകാട് കിഴക്ക് ഗുരുപാദം ജംഗ്ഷന് സമീപമുള്ള നൂറോളം കുടുംബങ്ങളാണ് ഒരാഴ്ചയായി കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടുന്നത്.പ്രാഥമിക ആവശ്യത്തിന് പോലും വെള്ളം ലഭിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. വീട്ടാവശ്യത്തിന് വില കൊടുത്താണ് വെള്ളം വാങ്ങുന്നത്.വാട്ടർ അതോറിട്ടിയെ നിരവധി തവണ അറിയിച്ചിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.