ambala

അമ്പലപ്പുഴ : 11 വയസുകാരന്റെ മജ്ജ മാറ്റിവയ്ക്കൽ ശാസ്ത്രക്രിയയ്ക്ക് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ 31ലക്ഷത്തോളം രൂപ സമാഹരിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ ബാസിമിന് വേണ്ടിയാണ് ജീവകാരുണ്യ പ്രവർത്തകനായ അമർഷാന്റെ നേതൃത്വത്തിൽ ധനസമാഹരണം നടത്തിയത്. മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുവാൻ ബാസിമിനെ നാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കും. സമാഹരിച്ച പണം എച്ച്. സലാം എം.എൽ.എബാസിമിന്റെ കുടുംബാംഗങ്ങളെ ഏൽപ്പിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരിസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ യു.എം. കബീർ,പ്രജിത് കാരിക്കൽ,ലേഖമോൾ, സീന എ, കോർഡിനേറ്റർ യു .നിധിൽ കുമാർ,അഡ്വ. പ്രദീപ് കൂട്ടാല എന്നിവർ പങ്കെടുത്തു.