ആലപ്പുഴ: സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ, 'തകിൽ വാദനം' മത്സര ഇനമാക്കണമെന്ന് ആലപ്പുഴയിൽ നടന്ന തകിൽ വാദന സംഗമം സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതുന്നയിച്ചുള്ള നിവേദനം സംഘാടക സമിതി ചെയർമാൻ എ.എൻ.പുരം ശിവകുമാറും തകിൽ വിദ്വാനും കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ ആലപ്പുഴ എസ്.വിജയകുമാറും പി.പി.ചിത്തരഞ്ജൻ, എം.എൽ.എക്ക് കൈമാറി. എം.കെ.മോഹൻകുമാർ, ഹരികുമാർ വാലേത്ത്, വിനോദ് വി.കമ്മത്ത്, ഹരിപ്പാട് മനോജ്, കോട്ടയം അഖിൽ, ചെങ്ങളം ശ്യാംകുമർ, ചെങ്ങളം അരുൺകുമാർ, ജിതേഷ് പൈ, കിരൺ, രമ എന്നിവർ സംസാരിച്ചു.