dsf

പൂച്ചാക്കൽ: ചേർത്തലസാന്ത്വനംപെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പൂച്ചാക്കലിൽ മെഡി ഹബ് പ്രവർത്തമാരംഭിക്കുന്നു. കുറഞ്ഞ നിരക്കിൽ മെച്ചപ്പെട്ട ആരോഗ്യരക്ഷയ്ക്ക് സേവനം നൽകുകയാണ് ലക്ഷ്യമിടുന്നത് എട്ട് വർഷം മുമ്പ് ,തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചു പഞ്ചായത്തുകളിലും ചേർത്തല മുൻസിപ്പാലിറ്റിയിലും ആയിരത്തോളം കിടപ്പു രോഗികളെ വിട്ടീലെത്തി സാന്ത്വനവും പരിചരണവും നൽകുകയും, നിരാശ്രയരായ ആളുകളെ കണ്ടെത്തി ഭക്ഷണ പൊതി നൽകുന്ന വിശപ്പുരഹിത ചേർത്തല എന്ന പദ്ധതി വിജയകരമായി നിലവിൽ നടക്കുന്നുണ്ട്. പ്രത്യേകം തയ്യാറാക്കിയ പ്രിവിലേജ് കാർഡു വഴി അധികം ഇളവുകളും നൽകും. ഇംഗ്ലീഷ്മരുന്നുകൾ, ലാബ് പരിശോധകൾ, അൾട്രാസൗണ്ട് സ്കാനിങ്ങ് ,കാഴ്ച പരിശോധയും, കണ്ണടയും, ഒ.പി ക്ലിനിക്ക്, ആബുലൻസ്, ഫ്രീസർ, പെയ്ഡ് ഹോംനേഴ്സ് തുടങ്ങിയ നിരവധി സേവനങ്ങളാണ് ഇതിലൂടെ വിഭാവനം ചെ യ്യുന്നത്. പത്ത് ശതമാനം മുതൽ 40 ശതമാനംവരെ സാധാരണ ഇളവുകളും നൽകും. ജൂൺ 8 ന് മന്ത്രി സജി ചെറിയാനും കൃഷി വകുപ്പ് മന്ത്രി പി .പ്രസാദും എ.എം.ആരീഫ് എം. പി, ദെലീമ ജോജോ എം.എൽ.എ തുടങ്ങിയ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിലെ പൂച്ചാക്കൽ മാർക്കറ്റിന് സമീപമാണ് മെഡി ഹബ് സജ്ജീകരിച്ചിരിക്കുന്നത്. പ്രിവിലേജ് കാർഡിന്റെ ഉദ്ഘാടനം ഇന്നലെ പള്ളിപ്പുറം ഒറ്റപ്പുന്ന സഹകരണ ബാങ്ക് ഹാളിൽ അഡ്വ.കെ.പ്രസാദ് ഉദ്ഘാടനം ചെയ്തു. പി.എം പ.രമോദ് അദ്ധ്യക്ഷനായി. സാന്ത്വനം കൺവീനർ ബി.വിനോദ് സ്വാഗതവും പി.ഷാജിമോൻ നന്ദിയും പറഞ്ഞു.