ആലപ്പുഴ: ജില്ലയിൽ കായംകുളം മത്സ്യബന്ധന തുറമുഖത്ത് കെട്ടിയിട്ടിരുന്ന പ്രകൃതിക്ഷോഭത്തിൽ ഹാർബറിലെ കല്ലിൽ ഇടിച്ചു തകർന്ന വള്ളങ്ങൾക്ക് അടിയന്തരസഹായം നൽകണമെന്ന് ധീവരസഭ സർക്കാരിനോട് ആവശ്യപ്പെട്ടു. സ്ഥലം സന്ദർശിച്ച ഫിഷറീസ് വകുപ്പിലേയും മറ്റ് വകുപ്പുകളിലേയും ഉദ്യോഗസ്ഥർ നഷ്ടം ബോധ്യപ്പെട്ടിട്ടുള്ളതാണെന്നും, അടിയന്തരമായി ദുരന്ത നിവാരണ അതോറിട്ടി നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കണമെന്ന് ധീവരസഭ ജനറൽ സെക്രട്ടറി വി.ദിനകരൻ ദുരന്തനിവാരണ അതോറിട്ടിയോടും സംസ്ഥാന ഫിഷറീസ് വകുപ്പിനോടും ആവശ്യപ്പെട്ടു.