മുഹമ്മ : ദീപ്തി സ്പെഷ്യൽ സ്കൂളിന്റെ നേതൃത്വത്തിൽ ഈ അദ്ധ്യയനവർഷത്തിലെ പച്ചക്കറികൃഷിക്ക് തുടക്കമിട്ടു. വെണ്ട, തക്കാളി, പച്ചമുളക്, വഴുതന,പയർ,പടവലം കുക്കുംബർ എന്നീ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. പ്രിൻസിപ്പൽ സി.ജോസ്നയുടെ നേതൃത്വത്തിൽ കുട്ടികൾക്കാണ് പരിചരണച്ചുമതല. രാവിലെയും വൈകുന്നേരവും കുട്ടികൾ കൃഷിപ്പണികൾക്കായി സമയം ചെലവഴിക്കും. സ്കൂൾ വളപ്പിലെ അര ഏക്കർ സ്ഥലത്താണ് കൃഷി. മുഹമ്മ കൃഷി ഓഫീസർ പി.എം.കൃഷ്ണ പച്ചക്കറി നടീൽ ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ സി. റെമിറോസ്, അദ്ധ്യാപകരായ ആൻസി ജസ്റ്റിൻ, മനീഷാ വിശ്വലാൽ എന്നിവർ സംസാരിച്ചു.