asds

മുഹമ്മ : കായിപ്പുറം നവജീവൻ ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി നടത്തിയ അവധിക്കാല പഠനശിബിരം " മോഹവർണ്ണങ്ങൾ " കാണികളുടെ മനം കവർന്നു. ക്ലബ് പ്രസിഡന്റ് മുഹമ്മ മുരളിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ആലപ്പുഴ പ്രസ് ക്ലബ് സെക്രട്ടറി ടി.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ടി.സി.മഹീധരൻ, മായാ മജു, വി.എം സുഗാന്ധി, വി.എം മജു, അനന്തകൃഷ്ണൻ, ഇ.പി വിനീത് , ഭാഗ്യപ്രഭ ഭാസി , ആർദ്ര എന്നിവർ പ്രസംഗിച്ചു. സൗജന്യ പഠനോപകരണ വിതരണം ഡോ. ശ്രുതി നിർവഹിച്ചു. കുട്ടികളുടെ കലാസന്ധ്യയും ഉണ്ടായിരുന്നു.