അമ്പലപ്പുഴ: വൈദ്യുത പ്രവാഹം അമിതമായി. നിരവധി വീടുകളിലെ വൈദ്യുത ഉപകരണങ്ങൾ തകരാറിൽ. ഇന്നലെ പുലർച്ചെ 4 ഓടെ ഉണ്ടായ അമിത വൈദ്യുത പ്രവാഹത്തിൽ പുന്നപ്ര ഗുരുപാദം ജംഗ്ഷന് സമീപമുള്ള നിരവധി വീടുകളിലെ ഉപകരണങ്ങൾ കേടായി. ടി.വി, ഫ്രിഡ്ജ്, ബൾബുകൾ, മോട്ടർ തുടങ്ങിയവയാണ് കേടായത്.രാവിലെ 9 നും ഇതേ അവസ്ഥ ഉണ്ടായതായി വീട്ടമ്മമാർ പറയുന്നു.