മാന്നാർ: മത-ഭൗതിക ആധുനിക വിദ്യാഭ്യാസം വർത്തമാന കാലഘട്ടത്തിന് ആവശ്യമാണെന്നും ഇസ്ലാമിനെക്കുറിച്ച് പ്രചരിക്കുന്ന തെറ്റിദ്ധാരണകൾ നീക്കാൻ അത് ഏറെ സഹായകരമാവുമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ അഭിപ്രായപ്പെട്ടു. നിരണം ജാമിഅ അൽഇഹ്സാൻ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കാന്തപുരം. വർഗീയതക്കും ഭീകരവാദത്തിനും ഇസ്ലാം എതിരാണെന്നും അവ ഉൻമൂലനം ചെയ്യാനാണ് പണ്ഡിതൻമാർ ശ്രമിക്കേണ്ടതെന്നും കാന്തപുരം കൂട്ടിച്ചേർത്തു. സ്വാഗതസംഘം ചെയർമാൻ മാന്നാർ അബ്ദുൽലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. നാസിമുദ്ദീൻ തങ്ങൾ ജോനകപ്പുറം പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഹാഫിള് മുഹമ്മദ് ശുഐബ് ഖുർആൻ പാരായണം നിർവ്വഹിച്ചു. അൽഇഹ്‌സാൻ ജനറൽ സെക്രട്ടറി ഡോ.അലി അൽഫൈസി സ്വാഗതം പറഞ്ഞു. അൽഇഹ്‌സാൻ ഫിനിഷിങ് ഇൻസ്റ്റിട്യൂട്ട് ചെയർമാൻ പി.കെ ബാദുഷ സഖാവി ആമുഖപ്രഭാഷണം നടത്തി. അൽഇഹ്‌സാൻ ഫിനിഷിങ് ഇൻസ്റ്റിട്യൂട്ടിൽ നിന്നും ബിരുദം നേടിയ വിദ്യാർത്ഥികൾക്കുള്ള 'ഫാളിൽ ഇഹ്സാനി' സനദ് ദാനവും സ്വഹീഹുൽ ബുഖാരി ദർസ് ആരംഭവും കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ നിർവഹിച്ചു. സയ്യിദ് അഹമ്മദ്ജിഫ്രി തൊടുപുഴ, സിറാജുൽ ഉലമ ഹൈദ്രോസ്മുസ്ല്യാർ, ത്വാഹാമുസ്ല്യാർ കായംകുളം, സയ്യിദ് മുർഷിദ് തങ്ങൾ ഹൈദ്രോസി, സെയ്ദലവി ഫൈസി, ടി.എ ത്വാഹാ സഅദി, മുഹമ്മദ്അലി നൂറാനി, ഇമാം ഹാഫിസ് നൗഫൽ ഹുസ്നി , എം.സലിം തിരുവല്ല, സി.എം സുലൈമാൻ ഹാജി, ഹാജി പി.എ ഷാജഹാൻ, ബഷീർ വാളംപറമ്പിൽ, ടി.എം ത്വഹാകോയ, സാദിഖ് മന്നാനി, സാജുകബീർ, അക്കാഡമിക് ഡയറക്ടർ ഷമ്മാസ് നൂറാനി, അബ്ദുൽസമദ്, അഷ്‌റഫ് ഹാജി അലങ്കാർ, ഇസ്മായിൽ ഹാജി കോന്നി എന്നിവർ സംസാരിച്ചു. സയ്യിദ് ഇബ്രാഹിം മൻസൂർ അൽബുഖാരി തങ്ങൾ താത്തൂർ സമാപന പ്രാർത്ഥന നടത്തി. അൽഇഹ്‌സാൻ സെക്രട്ടറി കെ.എ കരീം നന്ദി പറഞ്ഞു.