അമ്പലപ്പുഴ : ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നടക്കുന്ന അശാസ്ത്രീയ നിർമ്മാണ പ്രവർത്തനങ്ങൾമൂലം യാത്രക്കാരുടെ ദുരിതം രൂക്ഷമായതിനെ തുടർന്ന് കോൺഗ്രസ് സമരം നടത്തി . അമ്പലപ്പുഴ ബസ് സ്റ്റേഷനു മുന്നിൽ നടന്ന സമരം കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. എം. ലിജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി .എ. ഹാമിദ് അദ്ധ്യക്ഷനായി. ഡി.സി.സി ഭാരവാഹികളായ എസ്. സുബാഹു, പി. സാബു, യു.ഡി.എഫ് കൺവീനർ അഡ്വ. ആർ .സനൽ കുമാർ, എ. ആർ. കണ്ണൻ, എം. വി .രഘു, ആർ .വി. ഇടവന, പി. ഉദയകുമാർ,കരുമാടി മുരളി,എസ്. രാധാകൃഷ്ണൻ നായർ,യു. എം. കബീർ, വി. ദിൽജിത്ത്, സീനോ വിജയരാജ്, പി .കെ. മോഹനൻ, ബി. റഫിഖ്, ഹസൻ പൈങ്ങാമടം,രതീഷ് പുന്നപ്ര, ഉണ്ണികൃഷ്ണൻ കൊല്ലം പറമ്പ്,എം. പി. മുരളീകൃഷ്ണൻ, രാജേശ്വരി കൃഷ്ണൻ, അമ്മിണി വിജയൻ, സിമി പൊടിയൻ,ഷാഹിദ പുറക്കാട്,ജെ. കുഞ്ഞുമോൻ,എം .എ. ഷഫീക്,ആദിത്യൻ സാനു,സജി മാത്തേരി,നജീഫ് അരീശ്ശേരി,യു. ഷാജി,കെ .ദാസപ്പൻ, മുഹമ്മദ്‌ കുഞ്ഞ്,സോമൻ തൈച്ചിറ,നിസാർ അമ്പലപ്പുഴ,എസ്. മഹാദേവൻ തുടങ്ങിയവർ സംസാരിച്ചു.