മുഹമ്മ: മുഹമ്മ അയ്യപ്പൻ സ്മാരക വായനശാല ആൻഡ് ഗ്രന്ഥശാലയുടെയും ചേർത്തല പോളിടെക്നിക്കിന്റെയും ആഭിമുഖ്യത്തിൽ നടന്നു വരുന്ന സൗജന്യ തൊഴിൽ പരിശീലന കോഴ്സിന്റെ സർട്ടിഫിക്കറ്റ് വിതരണം ഇന്ന് ഉച്ചയ്ക്ക് 2ന് നടക്കും. സർട്ടിഫിക്കറ്റ് വിതരണം പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ .ടി.വി.അജിത്കുമാർ അദ്ധ്യക്ഷനാകും.ജി.പി.ടി.സി പ്രിൻസിപ്പൽ കെ.ആർ.ദീപ മുഖ്യാതിഥിയാകും.