ആലപ്പുഴ: അഞ്ചു മുതൽ 15വരെ പ്രായമായ മാനസിക വൈക്യമുള്ള കുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കി നഗരസഭ വാടക്കനാൽ വാർഡിൽ തുടക്കം കുറിച്ച കുട്ടിക്കൂട്ടം പദ്ധതിയുടെ പ്രതിമാസ കൂട്ടായ്മ റിട്ട. ഹെഡ്മാസ്റ്റർ ടി.ജെ.നെൽസൺ ഉദ്ഘാടനം ചെയ്തു. ഡോ. രേഷ്മ, ഡോ. അമിത, എസ്.ഐ എസ്.ഷിബു, തീരദേശ പൊലീസ് ബീറ്റ് ഓഫീസർ അൻസാർ, ആർ.അജിത് കുമാർ, സൈഗ, ഗോപകുമാർ, ജെസി രാജേഷ്, ആൻഡ്രിയ സുരേഷ് എന്നിവർ സംസാരിച്ചു.