പുന്നപ്ര:കുരിക്കശ്ശേരിൽ ക്ഷേത്രത്തിലെ ഇടവ തിരുവോണ മഹോത്സവം നാളെ സമാപിക്കും. ഇന്ന് രാവിലെ 6.30 ന് ഗണപതിഹോമം,8 ന് നാരായണീയം പാരായണം,10 ന് വിശേഷാൽ അഭിഷേക പൂജ,12.30 ന് അന്നദാനം,വൈകിട്ട് 7 ന് വയലിൻ സോളോ,8 ന് അത്താഴകഞ്ഞി.നാളെ തിരുവോണ കലശം. രാവിലെ 6.30 ന് ഗണപതിഹോമം,11ന് തിരുവോണ കലശാഭിഷേകം,11.30 ന് ദേവിക്ക് അറുനാഴി നിവേദ്യം,ഉച്ചയ്ക്ക് 1 ന് സമൂഹസദ്യ,വൈകിട്ട് 6.30 ന് നേർച്ചതാലപ്പൊലി വരവ്,6.45 ന് ദാഹം ഒരുക്ക്,7 ന് നാട്യധ്വനി,8.30 ന് ഗുരുതി .