കുട്ടനാട് : എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയന്റെ ആഭിമുഖ്യത്തിൽ ബാലജന യോഗം, രവിവാര പാഠശാല കുട്ടികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.
യൂണിയനിലെ 40 ശാഖകളിൽ നിന്നുള്ള 700 കുട്ടികൾ പങ്കെടുത്തു. പല്ലന കുമാരകോടി മഹാകവി കുമാരനാശാൻ മണ്ഡപത്തിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം യോഗം കൗൺസിലറും കേന്ദ്ര വനിതാ സംഘം വൈസ് പ്രസിഡന്റുമായ ഷീബ ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപ് അധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ സുപ്രമോദം സ്വാഗതം പറഞ്ഞു. ഡോ.മുരളി മോഹൻ ക്ലാസ് നയിച്ചു. യൂണിയൻ - പോഷക സംഘടന ഭാരവാഹികൾ സംസാരിച്ചു.
യൂണിയൻ കൗൺസിലർ സന്തോഷ് വേണാട് നന്ദി പറഞ്ഞു.