മാന്നാർ: സ്കൂൾ തുറക്കുന്നതിന് മുമ്പായി കുട്ടികളുടെ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി മാന്നാർ ഗ്രാമപഞ്ചായത്തിന്റെയും ഐ.സി.ഡി.എസിന്റെയും നേതൃത്വത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ(സി.പി.സി) കമ്മിറ്റി കൂടി. ഗ്രാമ പഞ്ചായത്ത് പ്രസിഡിന്റ് ടി.വി.രത്നകുമാരി അദ്ധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ വി.ആർ ശിവപ്രസാദ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡിന്റ് സലീന നൗഷാദ് ചർച്ചയ്ക്ക് നേതൃത്വം വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ജ്യോതി കുട്ടികളുടെ സംരക്ഷണം, നിയമ സഹാങ്ങൾ, കൗൺസിലിംഗ് എന്നിവയെക്കുറിച്ച് വിശദീകരിച്ചു.