തുറവൂർ:സർവീസിൽ നിന്ന് വിരമിക്കുന്ന തുറവൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ. പ്രസന്നകുമാരിക്ക് തുറവൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.ജില്ലാ പഞ്ചായത്ത് അംഗം അനന്തു രമേശൻ പൊന്നാടയണിയിച്ച് ആദരിച്ചു.ബ്ലോക്ക് പ്രോഗ്രാം കോ- ഓർഡിനേറ്റർ അനുജ ആന്റണി,ബി.ആർ.സി ട്രെയിനർമാരായ കെ.എസ്. ശ്രീദേവി,ജയശ്രീ, കെ.എസ്. സേതുലക്ഷ്മി ,ജിജിമോൾ,മിനി,ശ്രീക്കുട്ടൻ എന്നിവർ സംസാരിച്ചു.