മാവേലിക്കര : എസ്.എൻ.ഡി.പി യോഗം 3365- ാം നമ്പർ പൊന്നാരം തോട്ടം ശാഖയുടെ ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണവും എസ്.എസ്.എൽ.സി ,പ്ലസ് ടു വിജയികൾക്ക് ക്യാഷ് അവാർഡും ആദരിക്കലും നടന്നു. ടി.കെ.മാധവൻ സ്മാരക യൂണിയൻ കൺവീനർ ഡോ.എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് വേണു രാജൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളെ മുൻ മുൻസിപ്പൽ ചെയർമാൻ പി.കെ. മഹേന്ദ്രൻ മെമന്റോ നൽകി.യൂണിയൻ ജോയിന്റ് കൺവീനർമാരായ രാജൻ ഡ്രീംസ് ,ഗോപൻ ആഞ്ഞിലിപ്ര എന്നിവർ വിദ്യാർത്ഥികളെ ആദരിച്ചു. മുനിസിപ്പൽ കൗൺസിലർ വിമല കോമളൻ,വനിതാസംഘം പ്രസിഡന്റ് സുധാ സന്തോഷ്എന്നിവർ സംസാരിച്ചു. ശാഖാ യോഗം സെക്രട്ടറി ജി.തുളസീധരൻ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് സിദ്ധാർത്ഥ് ദേവരാജൻ നന്ദിയും പറഞ്ഞു.