മാന്നാർ : എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ 4965-ാം നമ്പർ മുട്ടേൽ ശാഖയുടെ ആഭിമുഖ്യത്തിൽ മഹാസർവൈശ്വര്യ വിദ്യാ പൂജ നടന്നു. മദ്ധ്യവേനലവധി കഴിഞ്ഞ് സ്കൂളുകളും കോളേജുകളും തുറക്കുന്നതിനു മുൻപ് വിദ്യാർത്ഥികൾക്കായി യൂത്ത്മൂവ്മെന്റ് യൂണിറ്റ് കമ്മറ്റി സംഘടിപ്പിച്ച മഹാസർവ്വൈശ്വര്യ വിദ്യാപൂജയ്ക്ക് കോടുകുളഞ്ഞി വിശ്വധർമ്മ മഠാധിപതി സ്വാമി ശിവബോധാനന്ദ മുഖ്യകാർമികത്വം വഹിച്ചു. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം, അഡ്.കമ്മറ്റി അംഗങ്ങളായ രാധാകൃഷ്ണൻ പുല്ലാമഠത്തിൽ ,പുഷ്പ ശശികുമാർ ,മേഖല ചെയർമാൻ കെ.വിക്രമൻ,കൺവീനർ ഉത്തമൻ. എം, ശാഖ സെക്രട്ടറി ശശീന്ദ്രൻ.ഡി ,സുധർമ്മ ,രജിത പ്രസാദ്, സന്ദീപ് എസ്, ആതിര ഉദയൻ എന്നിവർ സംസാരിച്ചു. യൂത്ത്മൂവ്മെന്റ് യൂണിറ്റ് പ്രസിഡൻറ് ഗോകുൽ എ.കുമാർ സ്വാഗതവും സെക്രട്ടറി രാഹുൽ രമേശ് നന്ദിയും പറഞ്ഞു.