കുട്ടനാട് : കുട്ടനാട് താലൂക്ക് ലീഗൽ സർവ്വീസ് സൊസൈറ്റിയുടേയും രാമങ്കരി ബാർ അസോസിയേഷന്റെയും അഡ്വക്കേറ്റ്സ് ക്ലാർക്ക് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ രാമങ്കരി സർവ്വീസ് സഹകരണബാങ്ക് ഹാളിൽ നടന്ന പഠനോപകരണവിതരണം രാമങ്കരി ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് പാർവതി വിജയൻ ഉദ്ഘാടനംചെയ്തു. ക്ലാർക്ക് അസോസിയേഷൻ പ്രസിഡന്റ് പി.സതീശൻ അദ്ധ്യക്ഷനായി.
അഡ്വ. ഡി. സലിംകുമാർ , ജോസഫ് ചേക്കോടൻ , കുഞ്ഞുമോൾ ശിവദാസ്, അഡ്വ.സുദീപ് വി.നായർ, തൃഷ്ണ ജോഷി, ഷൈല , ബിൻസി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു