ghh

ഹരിപ്പാട്: തവണ മുടങ്ങിയതിന്റെ പേരിൽ മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ പിരിവുകാരി വീടുകയറി ആക്രമിച്ചതായി പരാതി. ആക്രമണത്തിൽ വീട്ടമ്മയ്ക്കും ഭർത്തൃമാതാവിനും 6 വയസുകാരിയായ മകൾക്കും പരിക്കേറ്റു. ഹരിപ്പാട് ചിങ്ങോലി പഞ്ചായത്ത് നാലാം വാർഡിൽ നികർത്തിൽ സുനിതയുടെ വീട്ടിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് അതിക്രമം കാട്ടിയത്. പിരിവിന് വന്ന ജീവനക്കാരിയോട് ഇപ്പോൾ കൈയിൽ പണമില്ലെന്നും അടുത്ത ദിവസം ഗൂഗിൾ പേ വഴി പണമടച്ചു കൊള്ളമെന്നും സുനിത പറഞ്ഞു. ഇതിൽ തൃപ്തയാകാതെ ജീവനക്കാരി തന്നെയും ഭർത്തൃമാതാവ് മണി, (56), മകൾ ക്ഷേത്ര (6) എന്നിവരെയും അക്രമിച്ചെന്ന് സുനിത കരീലക്കുളങ്ങര പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ക്ഷേത്രയെ ഹരിപ്പാട് ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തേടി. ചൈൽഡ്ലൈനിലും പരാതി നൽകി.