
ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം മുട്ടം 994ാം നമ്പർ ശാഖാ യോഗത്തിന്റെയും, ശ്രീരാമകൃഷ്ണാശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ, ശാഖയോഗത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കൽ, പഠനോപകരണ വിതരണം , ചികിത്സാ സഹായ വിതരണം എന്നിവ നടന്നു. യൂണിയൻ കൗൺസിലർ ബി. രഘുനാഥൻ ഉദ്ഘാടനം നിർവഹിച്ചു. ആശ്രമാചാര്യൻ പ്രണവ് സ്വരൂപനാന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ശാഖയോഗം പ്രസിഡന്റ് ബി. നടരാജന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുട്ടം ബാബു മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ സെക്രട്ടറി വി. നന്ദകുമാർ സ്വാഗതം പറഞ്ഞു. ശാഖ കമ്മറ്റി അംഗങ്ങൾ ബി. ദേവദാസ്, ജി.ഗോപാലകൃഷ്ണൻ, ആർ. രാജേഷ്, കെ. ശശിധരൻ, മഹിളാമണി, കെ.പി അനിൽകുമാർ, ജിനചന്ദ്രൻ, രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.