tur

തുറവൂർ: തുറവൂർ മഹാക്ഷേത്രത്തിന്റെ ജീർണ്ണാവസ്‌ഥയെ കുറിച്ച് നേരിട്ട് അറിയാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ അംഗം അഡ്വ.അജികുമാർ, ബോർഡ്‌ സെക്രട്ടറി ബൈജു എന്നിവർ ക്ഷേത്രം സന്ദർശിച്ചു. അടിയന്തരമായി ക്ഷേത്രസമുച്ചയത്തിൽ നടത്തേണ്ട അറ്റകുറ്റപ്പണികൾ ഉപദേശക സമിതിയും ഭക്തരും ചേർന്ന് ഇവരുടെ ശ്രദ്ധയിൽപ്പെടുത്തി. പരിഹാര നടപടികൾ താമസിയാതെ ഉണ്ടാകുമെന്ന് ഉറപ്പു നൽകിയാണ് ദേവസ്വം ബോർഡ് ഉന്നതാധികൃതർ മടങ്ങിയത്. ദേവസ്വം എക്സികുട്ടീവ് എൻജിനീയർ ഉപ്പിലിയപ്പൻ, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ വി. മുരാരി ബാബു, അസി.കമ്മിഷണർ കെ.ഇന്ദുകുമാരി, തുറവൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആർ.ഹരിരാജ്, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി.എസ്. സുനിൽകുമാർ, സെക്രട്ടറി ആർ.രമേശൻ തുടങ്ങിയവർ പങ്കെടുത്തു.