ഹരിപ്പാട്: എസ്.എഫ്.ഐ മുതുകുളം ലോക്കൽ സമ്മേളനം ജില്ലാ സെക്രട്ടറി എം. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. കാർത്തികപ്പള്ളി ഏരിയ കമ്മിറ്റിയംഗം ഹരിത അധ്യക്ഷയായി. സി.പി.എം മുതുകുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എസ്.ഷാനി , എസ്.എഫ്.ഐ കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി എ.അനന്തു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : നീരജ് രാജു (പ്രസിഡന്റ്), ആഷിക് (സെക്രട്ടറി).