ഹരിപ്പാട്: എസ്.എഫ്.ഐ ചിങ്ങോലി ലോക്കൽ സമ്മേളനം ജില്ലാ കമ്മിറ്റിയംഗവും മാവേലിക്കര ഏരിയ സെക്രട്ടറിയുമായ അനന്തു അജി ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി പ്രസിഡന്റ് അക്ബർ ബാദുഷ അദ്ധ്യക്ഷനായി. സി.പി.എം ചിങ്ങോലി ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ശ്രീകുമാർ , എസ്.എഫ്.ഐ കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി എ.അനന്തു, ഡി.വൈ.എഫ്.ഐ ചിങ്ങോലി മേഖല സെക്രട്ടറി കെ.സിനുനാഥ്, മേഖല പ്രസിഡന്റ് കെ.മിഥിൻകൃഷ്ണ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അക്ബർ ബാദുഷ (പ്രസിഡന്റ്), അശ്വിൻ, യാസിൻ (വൈസ് പ്രസിഡന്റുമാർ), വി.അഖിൽ(സെക്രട്ടറി), നിധിൻ, ഫവാസ് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.