ഹരിപ്പാട്: എസ്.എഫ്.ഐ ഹരിപ്പാട് ഏരിയ സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ കെ. അനുശ്രീ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അഭിജിത്ത് ലാൽ അധ്യക്ഷനായി. സ്വാഗത സംഘം ചെയർമാൻ എസ്.കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി സാന്ദ്ര കൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി എം.ശിവപ്രസാദ് സംഘടനറിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ജെഫിൻ സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറിമാരായ കെ. ആതിര, വൈഭവ് ചാക്കോ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എ.അനന്തു, ശ്രീജുചന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം അജിത്ത് രാജ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : അജിത്ത് രാജ് (പ്രസിഡന്റ്‌ ), അഭിജിത്ത് ലാൽ (സെക്രട്ടറി ).