കുട്ടനാട്: എസ്.എൻ.ഡി.പി യോഗം 7-ാംനമ്പർ രാമങ്കരി ശാഖാവേഴപ്ര വയൽവാരം കുടുംബയൂണിറ്റ് വാർഷികം യൂണിയൻ കൺവീനർ സന്തോഷ് ശാന്തി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ജീമോൻ കാരാഞ്ചേരിൽ അദ്ധ്യക്ഷനായി. പ്രിയമ്മ മോഹൻദാസ് പ്രഭാഷണവും യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗം എം.പി.പ്രമോദ് സംസാരിച്ചു. സുഗുണമ്മ ധർമ്മാംഗദൻ അനുമോദനവും ക്യാഷ് അവാർഡ് വിതരണവും വൈസ് പ്രസിഡന്റ് കെ.വി.രാധാകൃഷ്ണൻ പഠനോപകരണവിതരണവും നടത്തി. ഹരിപ്രിയ ജോഷി റിപ്പോർട്ട് അവതരിപ്പിച്ചു. കുടുംബയോഗം പ്രസിഡന്റ് രാജേഷ് ചാലിത്തറ സ്വാഗതവും സുദർശനൻ പത്തിൽചിറ നന്ദിയും പറഞ്ഞു.