a

മാവേലിക്കര : ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ സനാതനധർമ്മ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഉണർവ് - 2024 സംഘം പ്രസിഡന്റ് അഡ്വ.നമ്പിയത്ത് എസ്.എസ്.പിള്ള ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ സംഘം സെക്രട്ടറി എച്ച്.വി.ഗുരുപ്രസാദ്, ട്രഷറർ ഗോകുലം രാമകൃഷ്ണൻ, ജോ.സെക്രട്ടറി ആർ.ബാലകൃഷ്ണപിള്ള, കെ.കേശവൻകുട്ടി നായർ, എസ്.ശ്രീധരൻപിള്ള, എൻ.ഓമനക്കുട്ടൻ, എസ്.ശിവദാസൻ നായർ, എം.ആർ.ശ്രീകുമാരി, വിജയമോഹൻ, ലതാ ജി.കുറുപ്പ്, രാജമ്മ അരവിന്ദ്, ഷിജാ ദിവാകരൻ തുടങ്ങിയവർ സംസാരിച്ചു.