ചേർത്തല:എസ്.എസ്.എൽ.സി,ഹയർസെക്കൻഡറി പരീക്ഷകളിൽ ഇക്കുറിയും മികവുയർത്തി വയലാർ രാമവർമ്മ മെമ്മോറിയൽ ഗവ.ഹയർസെക്കൻഡറി സ്‌കൂൾ.വിജയികളായ മുഴുവൻ വിദ്യാർത്ഥികളെയും ഇന്ന് സ്‌കൂളിൽ ആദരിക്കും.എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായ ആറാം തവണയും നൂറു ശതമാനം വിജയം നേടി.ഹയർ സെക്കൻഡറിയിൽ സയൻസ് വിഭാഗത്തിൽ 96ശതമാനവും കോമേഴ്സ് വിഭാഗത്തിൽ 91.5ശതമാനവും വിജയം നേടി.
വിജികൾക്ക് ആദരവൊരുക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് പ്രിൻസിപ്പൽ എച്ച്.രതി,പ്രഥമാദ്ധ്യാപികൻ ടി.കെ.ജിനു. പി.ടി.എ പ്രസിഡന്റ് അബ്ദുൾ സലാം, സ്റ്റാഫ് സെക്രട്ടറി പി.എസ്.ശിവാനന്ദൻ,എൽസബത്ത്,മരിയ രശ്മി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇന്ന് രാവിലെ പത്തിന് നടക്കുന്ന അനുമോദന സമ്മേളനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് ഉദ്ഘാടനം ചെയ്യും.പി.ടി.എ. പ്രസിഡന്റ് അബ്ദുൾ സലാം അദ്ധ്യക്ഷനാകും.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓമനബാനർജി മുഖ്യ പ്രഭാഷണം നടത്തും.