മാവേലിക്കര: മലയാണ്മ ഓൺലൈൻ കൂട്ടായ്‌മ സംഘടിപ്പിച്ച സ്നേഹസംഗമം ഡോ.ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു.സംവിധായകൻ വിജി തമ്പി അദ്ധ്യക്ഷനായി. എം.തോമസ് മാത്യു, ഡോ.എം.ജി ശശിഭൂഷൺ, ഡോ.മധു ഇറവങ്കര, ജസ്‌റ്റിസ് എം.ആർ.ഹരിഹരൻ നായർ, സുരേഷ് വർമ, ഉഷ അനാമിക, ശശിധരൻ നായർ, മിനി വേണുഗോപാൽ എന്നിവർ സംസാരിച്ചു. സാംസ്ക‌ാരിക കേരളം ഇന്ന് എന്ന വിഷയത്തിൽ നടന്ന ടോക് ഷോയിൽ ഡോ.എ.എം ഉണ്ണിക്കൃഷ്‌ണൻ, ഡോ.ശ്രീശൈലം ഉണ്ണിക്കൃഷ്ണൻ, പി.ജെ.ജെ.ആന്റണി, രാജു മാധവൻ എന്നിവർ പങ്കെടുത്തു. ജോൺ പോൾ, ബിയാർ പ്രസാദ് അനുസ്‌മരണങ്ങളും നടന്നു.