മാവേലിക്കര: വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും അദ്ധ്യാപകർക്കുമായി വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ ആൻഡ് സൈനിക് സ്കൂളിൽ ശില്പശാല നടക്കും. ഇന്നും നാളെയും നടക്കുന്ന ശില്പശാലയ്ക്ക് ചാലക്കുടി ഭാഗവതഗ്രാമം ആചാര്യൻ സ്വാമി ഉദിത് ചൈതന്യയുടെ നേതൃത്വം നൽകും .ജീവിത വിജയ പാത എന്ന പേരിൽ നടക്കുന്ന ശില്പശാലയിൽ സ്വാമി ഉദിത് ചൈതന്യ, പ്രശസ്ത പരിശീലകനും ഹൈദരാബാദ് ന്യൂ ഡോൺ ലൈഫ് സ്കിൽസ് ഡയറക്‌ടറുമായ സി.എൻ.അജയ് കുമാർ എന്നിവരാണ് പരിശീലന പരിപാടിക്ക് നേതൃത്വം നൽകുന്നത്. മൂല്യ ബോധമുള്ളതും ആത്മവിശ്വാസവും ലക്ഷ്യ ബോധവുമുള്ളതുമായ തലമുറയെ സൃഷ്ടിച്ച് ജീവിത വിജയത്തിലെക്ക് നയിക്കുന്നതിന് അദ്ധ്യാപകരെയും രക്ഷാകർത്താക്കളേയും വിദ്യാർത്ഥികളേയും പ്രാപ്തരാക്കുക എന്നതാണ് "ജീവിത വിജയപാത" എന്ന ശില്പശാലയുടെ ലക്ഷ്യം.