മാവേലിക്കര: കാലാവധി കഴിഞ്ഞ് അഞ്ച് മാസം പിന്നിട്ട പുട്ടുപൊടി വില്‍പന നടത്തിയതായി പരാതി. തഴക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന മറ്റം തെക്ക് കല്ലംപറമ്പിൽ കൃഷ്ണൻകുട്ടിയാണ് പരാതിക്കാരൻ. ഞായറാഴ്ച രാത്രി 8.30 ഓടെയാണ് കരയംവട്ടം മേലേടത്ത് ഏജൻസീസിൽ നിന്നും ഏവീസ് ബ്രാൻഡിന്റെ രണ്ട് കവർ പുഞ്ചപുട്ടുപൊടി വാങ്ങി. തിങ്കളാഴ്ച ഇത് പാകം ചെയ്തു കഴിക്കവെ അരുചി ഉണ്ടായപ്പോൾ കാലാവധി തീയതി പരിശോധിച്ചു. ബാച്ച് നമ്പർ 71ൽ ഉൾപ്പെട്ട പുട്ടുപൊടിയുടെ കാലാവധി 2023 ഡിസംബർ 28 വരെയായിരുന്നു.
ഭക്ഷ്യവകുപ്പ് മന്ത്രി, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവർക്ക് പരാതി നല്‍കുമെന്ന് കൃഷ്ണൻകുട്ടി പറഞ്ഞു.