swamisathyawratan


ചെറകോൽ: ആത്മബോധോദയസംഘത്തിന്റെ പ്രധാന കേന്ദ്രമായ ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിലെ സന്യാസശ്രേഷ്ഠനും ശ്രീശുഭാനന്ദാ ട്രസ്റ്റ് അംഗവുമായിരുന്ന സ്വാമി സത്യവ്രതൻ (76 ) നിര്യാതനായി. അടൂർ സ്വദേശിയായ സ്വാമിയുടെ പൂർവ്വ നാമധേയം തങ്കപ്പൻ എന്നായിരുന്നു. ആനന്ദജീ ഗുരുദേവൻ ആശ്രമാധിപതിയായിരുന്ന കാലത്ത് ആത്മബോധോദയ സംഘാംഗം ആകുകയും ഗുരുപ്രസാദ് ഗുരുദേവന്റെ കാലത്ത് ആശ്രമ അന്തേവാസിയാവുകയും ചെയ്തു. 1989 ൽ സന്ന്യാസദീക്ഷ സ്വകരിച്ചു. നല്ല ഒരു വാഗ്മിയും ശ്രീശുഭാനന്ദ ട്രസ്റ്റ് മെമ്പറുമായിരുന്ന സ്വാമിജി നാടിന്റെ നാനാ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ശാഖാശ്രമങ്ങളിൽ ആചാര്യനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്‌കാരം ആത്മബോധോദയസംഘ നിയമപ്രകാരം ഇന്ന് രാവിലെ 10ന് ചെറുകോൽ ശ്രീശുഭാനന്ദാശ്രമ വളപ്പിൽ നട​ക്കും.