മാവേലിക്കര: മാവേലിക്കര ബ്ലോക്ക് കോൺഗ്രസ് ഭവനിൽ നടന്ന ജവഹർലാൽ നെഹറു അനുസ്മരണം ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനി വർഗീസ് അധ്യക്ഷനായി. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കെ.ഗോപൻ അനുസ്മരണ പ്രഭാഷണം നടത്തി. എം.കെ.സുധീർ, കുറത്തികാട് രാജൻ, അജിത്ത് കണ്ടിയൂർ, കെ.വി.ശ്രീകുമാർ, റ്റി.കൃഷ്ണകുമാരി, ചിത്രാമ്മാൾ, ബിനു കല്ലുമല, സജീവ് പ്രായിക്കര, ശാന്തി അജയൻ, മനസ് രാജ൯, രമേശ് ഉപ്പാൻസ്, രാജു പുളിന്തറ, റജി കുഴിപ്പറമ്പിൽ, മഹാദേവൻ നായർ, ഉമാദേവി, രാജലക്ഷ്മി, ജയ്സൺ, ഉണ്ണി തഴക്കര,ശങ്കർഉണ്ണികൃഷ്ണൻ, കെ.ശ്രീകണ്ഠൻ, ജി.സുജാത, ജോൺ ഫിലിപ്പ് എന്നിവർ സംസാരിച്ചു.