മാവേലിക്കര : ഡിസംബർ 30, 31, ജനുവരി 1 തീയതികളിൽ നടക്കുന്ന ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഗുരുധർമ്മ പ്രചരണ സഭ മാവേലിക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിവഗിരിയിലേക്ക് പദയാത്ര സംഘടിപ്പിക്കും. ശ്രീനാരായണ ഗുരുദേവന്റെ ബാലശിഷ്യനായ ഗുരുധർമ്മാനന്ദ സ്വാമിയുടെ സമാധി സ്ഥലമായ മാവേലിക്കര ഈഴക്കടവ് ശ്രീനാരായണ ഗുരുധർമ്മാനന്ദാശ്രമത്തിൽ നിന്നും പദയാത്ര പുറപ്പെടും. ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ.പ്രകാശ് മഞ്ഞാണിയിലിനെ ജാഥാ ക്യാപ്റ്റനായി തീരുമാനിച്ചു. വിശ്വംഭരൻ കല്ലിമേലിലാണ് വൈസ് ക്യാപ്റ്റൻ. സംഘാടക സമിതി ഭാരവാഹികളായി അഡ്വ.ആർ.റെജി, ബ്രഹ്മദാസ്, സ്വാമി ഗണേശൻ(രക്ഷാധികാരികൾ), പ്രസാദ് കാങ്കാലിൽ, രാജൻ വടക്കേതലക്കൽ(കൺവീനർമാർ) , പ്രസാദ് വളളികുന്നം (ട്രഷറർ) , വള്ളികുന്നം ചന്ദ്രബോസ് (കോ ഓർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു. യോഗം മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ സി.ശ്യാം സുന്ദർ ഉദ്ഘാടനം ചെയ്തു. പ്രസാദ് വള്ളികുന്നം അദ്ധ്യക്ഷനായി. അഡ്വ.ആർ.റെജി, പ്രസാദ് കങ്കാലിൽ, അഡ്വ.പ്രകാശ് മഞ്ഞാണിയിൽ, രാജൻ വടക്കേതലക്കൽ, വള്ളികുന്നം ചന്ദ്രബോസ്, രവീന്ദ്രൻ പ്രാവേലിൽ, സ്വാമി ഗണേശൻ എന്നിവർ സംസാരിച്ചു.