അരൂര്‍: മഴയിലും കാറ്റിലും രണ്ടിടത്ത് റോഡിൽ മരം ഒടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. എഴുപുന്ന നീണ്ടകരയിലെ പഞ്ചായത്ത് റോഡിൽ കമുക്, പൂവരശ് തുടങ്ങിയ മരങ്ങളാണ് ഇന്നലെ രാവിലെ കടപുഴകി വീണത്. ലൈനിൽ വീണതിനാൽ ഇലക്ട്രിക് പോസ്റ്റും ഒടിഞ്ഞു. അരുർഫയർഫോഴ്സും കെ. എസ്. ഇ. ബി. ജീവനക്കാരും ചേർന്ന് മരം വെട്ടിമാറ്റിയും, ഒടിഞ്ഞ പോസ്റ്റ് മാറ്റിയും ഗതാഗതം പു:ന:സ്ഥാപിച്ചു. അരൂരിൽ കെൽട്രോൺ റോഡിന് സമീപമാണ് മറ്റൊരു മരം ഒടിഞ്ഞത്.