ചാരുംമൂട് : മലയാള മനോരമ ചാരുംമൂട് ലേഖകൻ ചുനക്കര പോണാൽ പടീറ്റതിൽ ജിയോവില്ലയിൽ അനിൽ പി. ജോർജിന്റെയും ഓമന അനിലിന്റെയും മകൻ സ്വരൂപ് ജി.അനിൽ (29) കുഴഞ്ഞുവീണു മരിച്ചു. ദുബായ് യുറാനസ് എയർകണ്ടിഷൻ റഫ്രിജറേഷൻ ട്രേഡിംഗ് കമ്പനി മാനേജിംഗ് പാർട്‌ണറായിരുന്നു. തിങ്കളാഴ്ച പുലർച്ചെയുള്ള ദുബായ് യാത്രയുടെ ഒരുക്കങ്ങൾക്കിടെ ഞായറാഴ്ച രാത്രി 10.30 ഓടെ വീട്ടിൽ കുഴഞ്ഞുവീണ സ്വരൂപിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം 30ന് രാവിലെ 11.30 ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം ചുനക്കര സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ . വേൾഡ് കൗൺസിൽ ഒഫ് ചർച്ചസ് ഇന്റർനാഷനൽ അഫയേഴ്‌സ് മോഡറേറ്റർ ഡോ.മാത്യൂസ് ജോർജ് ചുനക്കരയുടെ സഹോദര പുത്രനായിരുന്നു. സഹോദരൻ: വിവേക് ജി.അനിൽ (ദുബായ് സഹാറ ഗ്രൂപ്പ് കമ്പനി മാനേജിംഗ് പാർട്‌ണർ).