ആലപ്പുഴ: മുനിസിപ്പൽ ഏരിയ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ)യുടെ ആലപ്പുഴ നോർത്ത് യൂണിറ്റ് രൂപീകരണം യോഗം സംസ്ഥാന സെക്രട്ടറി റോയ് മഡോണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മനാഫ് കുബാബ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി നാസർ ബി.താജ് തിരഞ്ഞെടുപ്പിൽ നേതൃത്വം നൽകി. ടൗൺ യൂണിറ്റ് ഭാരവാഹികളായ മുഹമ്മദ് കോയ രാജേഷ് ഉടുപ്പി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സുവി സൂര്യ (പ്രസിഡന്റ്), അഫ്‌സൽ (സെക്രട്ടറി), താരിക്ക് (ട്രഷർ), ദിലീപ് (വർക്കിംഗ് പ്രസിഡന്റ്) ഇസ്മായിൽ താഫ്, അനസ്, അജി ( വൈസ് പ്രസിഡന്റുമാർ), സുധീർ (ജോയിന്റ് സെക്രട്ടറി), മധു (രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു.