അമ്പലപ്പുഴ: പുന്നപ്രയിൽ മരം വീണ് വീടിന്റെ മേൽക്കൂര തകർന്നു. പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് പോളിടെക്നിക്കിന് പടിഞ്ഞാറുവശം മണ്ണാ പറമ്പിൽ ത്രേസ്യാമ്മ പത്രോസിന്റെ (84) ഷീറ്റ് മേഞ്ഞ വീടാണ് തകർന്നത്.ഇന്നലെ രാവിലെ ഉണ്ടായ ശക്തിയായ കാറ്റിൽ വീടിനു മുന്നിൽ നിന്ന ഞാവൽ മരമാണ് നിലം പൊത്തിയത്. ഷീറ്റുകൾ തകർന്നു. രോഗിയായ ത്രേസ്യമ്മയും മകളുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ ഇറങ്ങി ഓടിയതിനാൽ ദുരന്തം ഒഴിവായി. റവന്യു അധികൃതരെ വിവരം അറിയിച്ചു.