ambala

അമ്പലപ്പുഴ : കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ച ഭാഗം പുനർനിർമ്മിക്കാത്തതിനെത്തുടർന്ന് പഴയ നടക്കാവ് റോഡിൽ പുന്നപ്ര യു .പി സ്കൂളിന് സമീപമുള്ള ഭാഗത്ത് യാത്ര ദുരിതപൂർണമായി.

രണ്ടര വർഷക്കാലമായി റോഡ് ഈ ഭാഗത്ത് റോഡ് പൊളിഞ്ഞു കിടക്കുകയാണ്. പഴയ നടക്കാവ് റോഡ് പുനരുദ്ധരിച്ച് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ശുദ്ധജല വിതരണ പെപ്പ് സ്ഥാപിക്കാൻ വേണ്ടി വെട്ടി പൊളിച്ചത്. മഴക്കാലമായാൽ വാഹനങ്ങൾ റോഡിലെ വെള്ളക്കെട്ടിൽ വീണ് തകരാറിലാകുന്നതും, ഇരുചക്രവാഹനങ്ങൾ വീഴുന്നതും നിത്യസംഭവമാണ്. ഈ ഭാഗത്ത് തെരുവ് വിളക്കില്ലാത്തതിനാൽ രാത്രി കാലങ്ങളിൽ അപകടം പതിവായി. ദേശീയ പാതയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നിരവധി വാഹനങ്ങളാണ് പഴയ നടക്കാവ് റോഡിലൂടെ അമ്പലപ്പുഴ -തിരുവല്ല റോഡിലേക്ക് പോകുന്നത്. സ്കൂൾ തുറക്കുന്നതോടെ നിരവധി വിദ്യാർത്ഥികൾ സൈക്കിളിൽ സ്കൂളിലേക്ക് എത്തേണ്ട റോഡ് കൂടിയാണ്.