s

ആലപ്പുഴ: സി.ഐ.ടി.യുവിന്റെ രൂപീകരണദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ ജില്ലയിൽ സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് എച്ച്.സലാം എം.എൽ.എയും ജനറൽ സെക്രട്ടറി പി.ഗാനകുമാറും അറിയിച്ചു. 30നാണ് ദിനാചരണം. 29ന് തുടങ്ങി ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പരിപാടികൾ അവസാനിക്കും. 29, 30, 31 തീയതികളിൽ ജില്ലയിലെ എല്ലാ പഞ്ചായത്ത്, മുനിസിപ്പൽ മേഖലാ കേന്ദ്രങ്ങളിലും തൊഴിലാളികളുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. 30ന് രാവിലെ തൊഴിലിടങ്ങളിലും യൂണിയൻ ഓഫീസുകളിലും പതാക ഉയർത്തും.'തൊഴിലിടങ്ങളിൽ ഒരു തണൽ മരം' എന്ന സന്ദേശം പ്രചരിപ്പിച്ച് ഫലവൃക്ഷ തണൽമരങ്ങൾ നട്ടു സംരക്ഷിക്കും.