tur

തുറവൂർ:എസ്.എൻ.ഡി.പി യോഗം 1208-ാം നമ്പർവളമംഗലം മദ്ധ്യം ശാഖയുടെ കീഴിലുള്ള യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഗുരുദേവദർശന പഠനക്ലാസും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള ആദരവും സംഘടിപ്പിച്ചു. ശാഖ സെക്രട്ടറി പി.കെ.ധർമ്മാംഗദൻ ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് ഇ.കെ.ജിനീഷ് അദ്ധ്യക്ഷനായി.ശാഖ പ്രസിഡന്റ് കെ.എൻ.വിജയൻ മുഖ്യപ്രഭാഷണം നടത്തി. ഗുരുകുലം ഗുരുദേവ ആദ്ധ്യാത്മിക പഠനകേന്ദ്രം കോ- ഓർഡിനേറ്റർ ആർ.ദേവദാസ് ക്ലാസ് നയിച്ചു.കെ.ജി.അജയകുമാർ,ബാലേഷ് ഹരികൃഷ്ണ, പുഷ്പ സതീശൻ എന്നിവർ സംസാരിച്ചു. യൂത്ത്മൂവ്മെന്റ് സെക്രട്ടറി അനൂപ് കുമാർ സ്വാഗതവും യൂണിയൻ കമ്മിറ്റിയംഗം കെ.എസ്.ബിനീഷ് നന്ദിയും പറഞ്ഞു.