തുറവൂർ: പറയകാട് ഗവ.യു.പി സ്കൂളിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബി (എൽ.പി),പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി (യു.പി), എൽ.പി.സ്കൂൾ അസി. (രണ്ടു മാസത്തേക്ക്) എന്നീ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിനായുള്ള അഭിമുഖം 31 ന് നടക്കും. രാവിലെ 10 ന് എൽ.പി.എസ്.ടി, 11 ന് ഹിന്ദി, 12 ന് അറബി എന്നിങ്ങനെയാണ് അഭിമുഖസമയം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് അറിയിച്ചു.