അരൂർ :ചന്തിരൂർ കഴുവിടാ മൂലയിൽ നന്മ പുരുഷ സ്വയംസഹായ സംഘത്തിന്റെ വാർഷികം എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം പ്രസിഡന്റ് ദിവാകരൻ കല്ലുങ്കൽ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് കെ.കെ.രമേശൻ അദ്ധ്യക്ഷത വഹിച്ചു. കെ.എം.കുഞ്ഞുമോൻ,കെ.സി.തിലകൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി കെ.കെ.രമേശൻ (പ്രസിഡന്റ്),കെ.ഷിബു(സെക്രട്ടറി),കെ.വി.ഗിരീഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞടുത്തു.