ph

കായംകുളം: റിമാൻഡിലായി ജാമ്യത്തിലിറങ്ങിയ ശേഷം കുഴഞ്ഞു വീണ് മരിച്ച ബി.ജെ.പി നേതാവിന്റെ

മൃതദേഹവുമായി ബി.ജെ.പി പ്രവർത്തകർ കായംകുളം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ബി.ജെ.പി കൃഷ്ണപുരം പഞ്ചായത്ത് കമ്മറ്റി സെക്രട്ടറിയായിരുന്ന ആലംമ്പള്ളിൽ മനോജിന്റെ (47) വിലാപയാത്രക്കിടെയാണ് ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത്. ഉപരോധ സമരം ഒരുമണിക്കൂറോളം നീണ്ടു നിന്നു. ഡിവൈ.എസ്.പി അജയ് നാഥിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചക്കൊടുവിലാണ് സമരം അവസാനിച്ചത്.

സമരത്തിലും വിലാപ യാത്രയിലും നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.

മനോജിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇടത് മത തീവ്രവാദ സംഘടനകളുടെ പങ്കും, കായംകുളം പൊലീസ് സ്റ്റേഷനിലെ ചില പൊലീസുകാരുടെ തീവ്രവാദ ബന്ധവും അന്വേഷിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ആവശ്യപ്പെട്ടു. മനോജിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച പതിനാലുകാരനെതിരെ നടപടിയെടുക്കാതെ പരാതിയുമായി ചെന്ന മനോജിനെ 308 വകുപ്പ് ചുമത്തി

ജയിലിടക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

കൃത്യമായി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാമെന്ന് ബി.ജെ.പി നേതാക്കൾക്ക് ജില്ലാ പൊലീസ് മേധാവി ഉറപ്പ് നൽകി.