ph

കായംകുളം: ശക്തമായ മഴയിലും കാറ്റിലും കായംകുളത്ത് വീട് തകർന്നു.ഇന്നലെ രാവിലെ കായംകുളം നഗരസഭ പതിനാലാം വാർഡിലെ മുക്കവല ചിറ്റശ്ശേരി തറയിൽ സിയാദിന്റെ വീടാണ് മരം വീണ് തകർന്നത്. സമീപമുള്ള മരം വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു.

കായംകുളം റെയിൽവേ സ്റ്റേഷന് വടക്കു വശം ട്രാക്കിൽ മരം വീണതിനെ തുടർന്ന് പാലരുവി എക്സ്പ്രസ് ട്രെയിൻ മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ 20 മിനിട്ടോളം പിടിച്ചിട്ടു. ഫയർ ഫോഴ്സിന്റെ സഹായത്തോടെ മരം നീക്കം ചെയ്തു.

കായംകുളം നഗരസഭയിലെ 22-ാം വാർഡിൽ വെളേവയൽ ഭാഗത്ത് താമസിക്കുന്ന 20 ഓളം കുടുംബങ്ങൾ വെള്ളത്തിലായി . മലയൻ കനാൽ കവിഞ്ഞൊഴുകിയാണ് വെള്ളം കയറിയത്.