vidyarthi-sangamam

ബുധനൂർ: ബുധനൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ 1987-88 ബാച്ചിലെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ സംഗമവും അദ്ധ്യാപകർക്ക് ആദരവും നടന്നു. റിട്ട.എ.ഇ.ഒ വി.ജി.ഭാസ്ക്കരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ബിജു നെടിയപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജയശ്രീ പി.ജി സ്വാഗതം പറഞ്ഞു. റിട്ട. പ്രിൻസിപ്പൽ വി.എൻ ചന്ദ്രിക, കെ.വി.ബാലകൃഷ്ണൻ നായർ, രവി പ്രസാദ്, ഓമനയമ്മ, രത്നകുമാരി, ശ്രീലത, ഓമനാ ദേവി, സുശീലാമ്മ, വിനോദ് പി.ഡി, അനിൽകുമാർ, ആനി കെ.ദാനിയേൽ എന്നിവർ പ്രസംഗിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. വിവിധ കലാപരിപാടികളും നടത്തി.