പൂച്ചാക്കൽ: പാണാവള്ളി മർച്ചന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ഇന്ന് രാവിലെ 9 മുതൽ പെരുമ്പളം കവല വ്യാപരഭവനിൽ നടക്കും. വാർഷിക പൊതുയോഗം ഉച്ചക്ക് 2 ന് കേരള വ്യാപരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യും. സൗജന്യ മെഡിക്കൽ ക്യാമ്പ്, വിദ്യാഭ്യാസ അവാർഡ് വിതരണം, മുതിർന്ന വ്യാപാരികളേയും, വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരേയും ആദരിക്കൽ, പഠനോപകരണ വിതരണം തുടങ്ങിയവ നടക്കും. രാവിലെ 9.10 ന് തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.ആർ.രജിത മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. മർച്ചന്റ് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് സി.ടി.വേണുഗോപാൽ അദ്ധ്യക്ഷനാകും. ടി.ഡി. പ്രകാശൻ, അജിത്ത്, സി.കെ.അഷ്റഫ് എന്നിവർ അവാർഡുകളും പഠനോപകരണങ്ങളും വിതരണം ചെയ്യും. വി.എ. മൂസ,ലീന ഭരതൻ തുടങ്ങിയവർ നേതൃത്വം നൽകും.